
നിലവിലെ ഇന്ത്യൻ കളിക്കാരനും ഇന്ത്യൻ സൂപ്പർ ലീഗിലെ പൂനെ എഫ്.സി യുടെ താരവുമായ മലപ്പുറത്തുകാരൻ ആഷിഖ് കുരുണിയൻറെ നേത്രത്തിൽ മലപ്പുറം കൂട്ടിലങ്ങാടിയിൽ AK22 SOCCER ACADEMY എന്ന പേരിൽ അക്കാദമി ആരംഭിച്ചു.
ആഴചയിൽ 3 ദിവസമായാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്, വ്യാഴം വെള്ളി ശനി എന്നീ ദിവസങ്ങളിലാണ് പരിശീലനം നൽകുന്നത് ,മലപ്പുറം കൂട്ടിലങ്ങാടിയിലെ വാഴക്കാട്ടീരി യിലെ Hill Club Turff ലും കൂട്ടിലങ്ങാടി കീരംകുണ്ടിലെ B Square Turf ലും വെച്ചാണ് ക്യാമ്പ് നടക്കുന്നത് ,വൈകുന്നേരം 5 മണി മുതൽ 7.30 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്
കളിക്കാരെ മാനസികമായും ശാരീരികമായും വികസിപ്പിക്കുക ,ഗ്രാസ്റൂട്സ് ഡെവലൊപ്മെൻറ് ആഭ്യന്തരവും അന്തർദേശീയവുമായ ഫുട്ബോൾ കരിയർ ,ലോകോത്തര പരിശീലന സൗകര്യം,രാജ്യത്തെ പ്രതിനിധീകരിക്കുന്ന പരമാവധി കളിക്കാരെ ഉണ്ടാക്കുക ഇതൊക്കെ ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്
U10 , U14 , U 18 എന്നീ വിഭാഗങ്ങളിലുള്ള കളിക്കാർക്കാണ് പരിശീലനം നൽകുന്നത് .U10 ലൂടെ മോട്ടർ സ്കിൽ സും കമ്മ്യൂണിക്കേഷൻ ടീം ബിൽഡിംഗ് ഉം ,U14 ലൂടെ ടെക്നിക്കൽ മെന്റൽ സ്കിൽസും ലീഡർഷിപ്പും മാച്ച് ഫിറ്റ്നസ് ഉം ,U18 ലൂടെ സ്ട്രെങ്ത് അജിലിറ്റി സ്പീഡ് ടാക്ടിക്കൽ ഓവറോൾ ടെവേലോവെപ്മെന്റ് എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .
ഐ.എസ്.എൽ ഐ ലീഗ് അക്കാദമി ടീമിലേക്കും യൂത്ത് ടീമിലേക്കും നേരിട്ട് യോഗ്യരായ കളിക്കാർക്ക് ട്രെയ്ൽസ് ൽ പങ്കെടുക്കാനുള്ള അവസരവും ഇതേ കൂടാതെ അക്കാദമി യിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് യൂറേപ്പ്യന് രാജ്യങ്ങളിലെ ക്ലബ്ബുകളിൽ പ്രാക്ടീസ് ചെയ്യാനുള്ള അവസരവും AK 22 SOCCER ACADEMY നൽകുന്നുണ്ട് .
ലോകത്തിലെ മികിച്ച ഗ്രാസ് റൂട്ട് യൂത്ത് ടെവേലോവേമെന്റ് ആപ്പ് ആയ സൂപ്പർ കോച്ചുമായി സഹകരിച്ചാണ് അക്കാദമി യുടെ പ്രവർത്തനം , അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് അക്കാദമി പ്രവർത്തിക്കുന്നത് ,AIFF കോച്ചിങ് ലൈസൻസ് ഉള്ള പരിശീലകരുടെ മേൽനോട്ടത്തിലാണ് പരിശീലനം .
അഡ്മിഷൻ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു ,കൂടുതൽ വിവരങ്ങൾക്കായി 8547220022 AK 22 SOCCER ACADEMY ആയിട്ട് ബന്ധപെടുക